Official Website

Sunday, January 24, 2021

ആകാശമായവളേ..."ഒറ്റക്കിരുന്നെത്ര കാറ്റു ഞാനേല്‍ക്കണം തീരാമുറിവുമായി... ഓര്‍മ്മിയിലാഴ്‌ന്നെത്ര കാതങ്ങള്‍ നീന്തണം നീയാം തീരമേറാന്‍..." വേനല്‍ മണ്ണിലെ പുതുമഴപോലെ മനസ്സിനെ പ്രസാദിപ്പിക്കുന്ന ചില ഗാനങ്ങള്‍ കടന്നു വരും. മനസ്സിനെ രമിപ്പിക്കുന്ന നല്ല ഗാനങ്ങളുടെ ക്ഷാമ കാലത്ത് ഇതാ ഒരു ഗാനം കൂടി 'ആകാശമായവളേ...'. വരികളെഴുതിയ പ്രിയ സുഹൃത്ത് നീധീഷ് മലയാള ചലച്ചിത്ര ഗാനമേഖലയുടെ പുതിയ പ്രതീക്ഷയാണ്. വയലാറും, ഓ.എന്‍.വി.യും, ഗിരീഷ് പുത്തഞ്ചേരിയും ഒഴുകിയ ഇടങ്ങളിലൊരു പ്രതീക്ഷയുടെ കല്ലോലമായി മാറട്ടെ എന്ന പ്രാര്‍ത്ഥനയോടെ, ആശംസകള്‍, ഒപ്പം ഷഹബാസ് അമന്‍ എന്ന സംഗീത പ്രതിഭയ്ക്കും, പ്രജേഷ് സെന്നിനും...

With Nidheesh Nateri

Friday, January 8, 2021

ചതി
ദിശയറിയാതെ 

നടന്നു തീര്‍ത്ത ചെരുപ്പ്

മാറ്റിവാങ്ങാമെങ്കില്‍ ദൈവമേ,

നിന്റെ പ്രസ്ഥാനത്തില്‍

ഞാനും അഗംത്വമെടുക്കാം...

വഴിയറിയാതെ പോയ്‌പ്പോയ്

അറിഞ്ഞുഞാനിപ്പോഴെല്ലാ 

വഴികളും.

പോകാനുള്ളിടവും

പോകരുതാത്തിടവും

പരിചിതമായപ്പോഴേക്കും

പോയല്ലേ വര്‍ഷങ്ങള്‍ ത്രിദശം

ദൈവമേ, 

മടക്കിത്തരാത്തൊരു ചെരുപ്പ്

ദിശപറയാതെ തന്നോല്ലോ നീ.

ചതിയായിരുന്നല്ലോ 

ഇതു കൊടും ചതി.


Thursday, November 26, 2020

The PainThe Pain  

 I visited the market 
where the pain is sold. 
I saw a number of poets, 
who came to possess it sufficiently 
where a handful of 
captivating pains have been displayed.
Even though, My God, 
I couldn't adopt any pain 
that fitting to me.

- (Poem by Jafar Sadik)


Saturday, May 30, 2020

അധ്യാപകനായിരിക്കുക എന്നതിന്റെ ആനന്ദം.

തൊഴിലുകള്‍ പലതും ചെയ്തിട്ടുണ്ട്. കൂലിപ്പണി മുതല്‍ മാധ്യമപ്രവര്‍ത്തനം വരെ. അതിനിടയില്‍ ചലച്ചിത്ര നിര്‍മ്മാണവും, പുസ്തകരചനയും, ലൈബ്രേറിയനും, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങും, അങ്ങനെയങ്ങനെ...

വളരെ ചെറുപ്പത്തിലേ ചായക്കട, പഠനം മുന്നോട്ടു കൊണ്ടുപോകാന്‍ പെയിന്റിങ്, ബോര്‍ഡെഴുത്ത്... തേയിലഫാക്ടറിയില്‍ കൂലിക്കുപോയ ദിവസങ്ങളുണ്ട്... പക്ഷെ, എങ്ങിനെയൊക്കെ എവിടെയൊക്കെ പോയാലും തിരികെയെത്തുന്നത് അധ്യാപനത്തിലേക്ക് തന്നെ. രക്തത്തിലലിഞ്ഞു ചേര്‍ന്ന ഉത്കടമായ അഭിനിവേശമാണ് അധ്യാപനത്തോട്. കോച്ചിംങ് സെന്ററുകളും, സ്‌കൂളുകളും, കഴിഞ്ഞ് എത്തിനില്‍ക്കുന്നത്, ഇന്ന്, പുതിയകാലത്തിന്റെ വിപ്ലവമായ ഓണ്‍ലൈണ്‍ പഠനമേഖലയില്‍... അതും ഇന്ത്യയിലെ ഏറ്റവും ബ്രഹത്തായ ഓണ്‍ലൈണ്‍ പഠനവേദിയായ അണ്‍അക്കാദമിയിലും... ചുമരുകള്‍ക്കുള്ളില്‍ നാല്‍പ്പതുപേരില്‍ ഒതുങ്ങിയിരുന്ന അധ്യാപനത്തിന്റെ സാധ്യത സീമകളില്ലാത്ത അസംഖ്യം വിദ്യാര്‍ത്ഥികളിലേക്ക് ഒരേ സമയം വികസിപ്പിക്കാന്‍ അനുവാദം തന്ന അണ്‍അക്കാദമി ജീവിതത്തില്‍ സ്വപ്‌നത്തിന്റെ ചിറകുകള്‍ക്ക് ബലം നല്‍കുന്നു എന്നത് പറയേണ്ടതില്ലല്ലോ... അപ്രാപ്യമായ പലതിലേക്കും ചെന്നെത്താന്‍ ഈ ഓണ്‍ലൈന്‍ മേഖല ഴിയൊരുക്കുന്നതിന്റെ ചാരിതാര്‍ത്യത്തിനൊപ്പം ലക്ഷം വിദ്യാര്‍ത്ഥികളുടെ സ്‌നേഹം, പരിഗണ. അതെല്ലാം വിവരണാതീതമാണ്.

ആമുഖം നീണ്ടു പോയെങ്കില്‍ ക്ഷമിക്കുക.

ഈ കുറിപ്പ് അത്തരത്തിലുള്ള ഒരു സ്‌നേഹം പങ്കുവെക്കാന്‍ കൂടിയാണ്. എന്റെ അധ്യാപന മികവിനെ പുകഴ്ത്തി പ്രിയ വിദ്യാര്‍ത്ഥിനിയായ, തൃശൂര്‍ സ്വദേശി സുമി പ്രസാദിന്റെ മകളും കലാകാരിയുമായ അദ്വൈത.ടി.പ്രസാദ് ആലപിച്ച വരികളുടെ ശബ്ദം ഞാനീ കുറിപ്പിനൊപ്പം ചേര്‍ക്കുന്നു.ഇത്രമേല്‍ പ്രശംസയ്ക്ക് അര്‍ഹതയില്ല എന്ന ഉത്തമബോധ്യമുണ്ടെങ്കിലും, കൊച്ചു കലാകാരിയുടെ സ്‌നേഹവായ്പ്പിനോടുള്ള ഇഷ്ടവും, കഴിവിനോടുള്ള മതിപ്പും രേഖപ്പെടുത്താതിരിക്കാനാകില്ല.

അദ്വൈത.ടി.പ്രസാദ്


കൂടെ, പ്രിയ വിദ്യാര്‍ത്ഥി, വിനീഷ് വരച്ച എന്റെ രേഖാച്ചിത്രവും.വിദ്യാര്‍ത്ഥികള്‍ ഹാറ്റുകലായി സമര്‍പ്പിച്ച സ്‌നേഹസമ്മാനങ്ങള്‍ക്കും ഹൃദയാര്‍ദ്രമായ നന്ദി. കടപ്പാട്.

Click Here


അധ്യാപകനായിരിക്കുക എന്നതിനേക്കാല്‍ ഉത്തമമായി മറ്റൊന്നുമില്ല എന്ന് തിരിച്ചറിയുന്ന നാളുകള്‍.
പ്രയ വിദ്യാര്‍ത്ഥികളേ, ഹൃദയാര്‍ദ്രമായ, നന്ദി, കടലോളം.


Tuesday, April 14, 2020

Sacred Seclusion

We start to love disregards
when we fall in love seriously…
Like the latex of a rubber tree
Is a benefit for the peasant,
The wound and pain
Oozing out of it
is the survival in love…
We embrace love
Even though we are aware of
it is a sacred seclusion,
seeking company of expectations…
(The Omen - Jafar Sadik)

Wednesday, December 18, 2019

മതല്ല, നിലനില്‍പ്പാണ് പ്രശ്‌നം.പ്രിയരേ,
രാജ്യത്ത് സംജാതമായിരിക്കുന്ന
ഈ അനര്‍ത്ഥത്തിന്റെ പൂര്‍ണ്ണഉത്തരവാദികള്‍
ഈ നാടിനെ മതത്തിന്റെ പേരില്‍ വര്‍ഗ്ഗീകരിക്കാന്‍ നടക്കുന്ന
ന്യൂനപക്ഷ മതതീവ്രവാദികളാണ്.
സംഘപരിവാര്‍ ശക്തികളുടെ വളര്‍ച്ചയ്ക്ക്
ആക്കം കൂട്ടിയത് എങ്ങും എവിടെയും മതം കാണുന്ന
നിങ്ങളുടെ ദുഷിച്ച മനോഭാവമാണ്.
കേരളത്തില്‍ ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയം പറഞ്ഞ്
നിങ്ങള്‍ വര്‍ഗ്ഗിയത തൂപ്പിയപ്പോള്‍
ഭൂരിപക്ഷത്തിന്റെ വര്‍ഗ്ഗീയത സടകുടഞ്ഞെഴുന്നേറ്റു.
ഉറങ്ങിക്കിടന്ന കാട്ടുപോത്തിന്റെ നാസരന്ധ്രത്തില്‍
പൂടകൊണ്ടിളക്കി ഉണര്‍ത്തി.
 ഇന്ന് ഈരാജ്യത്തെ കംസഹസ്തങ്ങളിലേക്ക് ഏല്‍പ്പിച്ചതില്‍
ഇസ്ലാമിന്റെ പേരു പറഞ്ഞ് ഊറ്റം കൊള്ളുന്ന
തീവ്രവാദ രാഷ്ട്രീയക്കാര്‍ക്കു തന്നെയാണ് ഏറിയ പങ്കും.

പ്രിയ സഹോദരങ്ങളേ, രാജ്യം ഏറെ അപകടകരമായ അവസ്ഥയിലേക്ക് കടക്കുകയാണ്.
ഈ വേളയിലെങ്കിലും തീവ്രത ശമിപ്പിച്ച്
മതനിരപേക്ഷ ഇന്ത്യുടെ കാവല്‍ക്കാര്‍ക്കൊപ്പം നില്‍ക്കുക.
ഈ രാജ്യം തകരാനും വിഭജിക്കപ്പടാനും അനുവദിക്കപ്പെടാതിരിക്കണമെങ്കില്‍
നിങ്ങള്‍ മതം പറയാതിരിക്കുക.
ഇത് മുസ്ലിമിന്റെ പ്രശ്‌നമല്ല.
മതനിരപേക്ഷകതയെ പുണരുന്ന, മതേതരത്വത്തിന്റെ കാവല്‍ക്കാരായ
ഒരു വലിയ സമൂഹത്തിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്.
ജാമിയമില്ലിയയിലെ തട്ടമിട്ടപെണ്‍കുട്ടികളിലൂടെ
ഞങ്ങള്‍കാണുന്നത് ഇസ്ലാമിന്റെ പോരാളികളെയല്ല,
മതേതര ഇന്ത്യയുടെ കാവല്‍ക്കാരായി തിളക്കുന്ന
ഇന്ത്യയുടെ തിളക്കുന്ന യുവത്വത്തെയാണ്.
മതമല്ല, സ്വാതന്ത്യമാണ് പ്രശ്‌നം,
മതല്ല, നിലനില്‍പ്പാണ് പ്രശ്‌നം.

- ജാഫര്‍സാദിക്ക്‌

ad

 

Subscribe to our Newsletter

Contact our Support

Email us: authorjafar@gmail.com

New Books