Official Website

Saturday, July 24, 2021

കറണ്ട് അഫയര്‍ ഒറ്റമൂലി (Day-29)

കറണ്ട്  അഫയര്‍ ഒറ്റമൂലി (Day-29)

2020 OCTOBER 11-20


11 October 2020  
 • 2020 ലെ ജൂനിയർ സ്പീഡ് ഓൺലൈൻ ചെസ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ മലയാളി - നിഹാൽ സരിൻ
 • 2020 ഒക്ടോബറിൽ കോവിഡ് 19 പ്രതിരോധത്തിൻടെ ഭാഗമായി മാസ്ക് ധരിക്കുന്നതിന്റെയും സാമൂഹിക അകലം പാലിക്കുന്നതിന്റെയും ആവശ്യകതയെപ്പറ്റി ജനങ്ങൾക്ക് ബോധവത്കരണം നൽകുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ച ക്യാമ്പയിൻ - Jan Andolan
 • 2020 ഒക്ടോബറിൽ Department of Biotechnology (DBI) യും Bio technology Industry Research Assistance Council (BIRAC) ന്ടെ യും സഹകരണത്തോടെ Clean Tech Demo Park നിലവിൽ വന്നത് Barapullah, New Delhi
 • 2020 ഒക്ടോബറിൽ കർഷകരുടെ ഉന്നമനത്തിനായി Centre of Excellence (CoE) on high value vegetables സ്ഥാപിക്കുന്നതിന് ഇസ്രയേലുമായി ധാരണയിലേർപ്പെട്ട സംസ്ഥാനം - മേഘാലയ
 • ഇന്ത്യയിലെ ആദ്യ ബാഡ്മിൻറൺ ബ്രാൻഡായ Transform ബ്രാൻഡ് അംബാസിഡർ ആയി നിയമിതനായത്
 • - Chetan Anand (ബാഡ്മിൻറൺ താരം)
 • 2020 ഒക്ടോബറിൽ കേരളത്തിലെ ക്വാറികളിലും ക്രഷറുകളിലും വിജിലൻസ് നടത്തിയ പരിശോധന - ഓപ്പറേഷൻ സ്റ്റോൺ വാൾ
 • Confederation of Indian Industries (CI I) ന്ടെ  Greenco Silver Rating ലഭിച്ച ആദ്യ ഇന്ത്യൻ ഷിപ്പിംഗ് കമ്പനി കൊച്ചിൻ ഷിപ്യാർഡ്
 • 2020 ഒക്ടോബറിൽ പ്രൊഫ. തുറവൂർ വിശ്വംഭരൻ സ്മാരക പുരസ്കാരത്തിന് അർഹനായത് - പ്രൊഫ.സി.ജി.രാജഗോപാൽ
 • 2020 ഒക്ടോബറിൽ പാകിസ്ഥാൻ സേനയുടെ മേധാവിയായി നിയമിതനായത് - Admiral Amjad Khan Niazi
12 October 2020 
 •  ഫ്രഞ്ച് ഓപ്പൺ 2020
 • പുരുഷ വിഭാഗം - റാഫേൽ നദാൽ (സ്പെയിൻ) 
 • വനിതാ വിഭാഗം - ഇഗ സ്വിയാടെക് പോളണ്ട്)
 • അന്താരാഷ്ട്ര ബാലിക ദിന (ഒക്ടോബർ 11) ത്തിന്റെ പ്രമേയം  - My Voice, Our Equal Future
 • 2020 ഒക്ടോബറിൽ അന്താരാഷ്ട്ര ബാലിക ദിനത്തോടനുബന്ധിച്ച് ലിംഗ സമത്വത്തിന്റെ അവബോധം നൽകുന്നതിന്റെ ഭാഗമായി ഒരു ദിവസം Finland പ്രധാനമന്ത്രി പദം വഹിച്ച 16 വയസ്സുകാരി - Aaya Mutto
 • 42 ആംത് മോസ്കോ രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ ഭാഗമായി നടന്ന BRICS competition വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ മലയാളി-  കനി കുസൃതി ചിത്രം : ബിരിയാണി
 • 2020 ൽ നിലവിൽ വരുന്ന ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ steel Bridge - Bars Bridge (ഹിമാചൽ പ്രദേശ്)
 • 2020 ഒക്ടോബറിൽ വൃക്ഷങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് ഡൽഹി സർക്കാർ ആരംഭിച്ച പദ്ധതി - Tree Transplantation Policy
 • 2020 ഒക്ടോബറിൽ കാസർഗോഡ് നിന്നും കണ്ടെത്തിയ  Perennnial Woody Herb - Lepidagathis Ananthapuramensis
 • 2020 ഒക്ടോബറിൽ അന്തരിച്ച കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ ആദ്യ ഓംബുഡ്സ്മാൻ ചെയർമാനും ഹൈക്കോടതി ജഡ്ജിയുമായിരുന്ന വ്യക്തി - ജസ്റ്റിസ് പി.എ.മുഹമ്മദ്
 • Preparing for Death എന്ന പുസ്തകത്തിന് രചയിതാവ് - Arun Shourie
 • The Guardian ന്ടെ  Next Generation 2020 പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ ഫുട്ബോൾ താരം -  Bikash Yumnen
13 October 2020 
 •  2020 ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ ജേതാക്കൾ Paul R Milgrom (USA), Robert B Wilson (USA) സിദ്ധാന്തത്തിന്റെ പരിഷ്കാരങ്ങൾക്കും പുതിയ ലേല ഫോർമാറ്റുകളുടെ കണ്ടുപിടുത്തങ്ങൾക്കാണ് പുരസ്കാരം)
 • 2020 ഒക്ടോബറിൽ തപസ്യ കലാസാഹിത്യ വേദിയുടെ പ്രൊഫ തുറവൂർ വിശ്വംഭരൻ സ്മാരക പുരസ്കാരത്തിന് അർഹനായത് - സി.ജി.രാജഗോപാൽ
 • 2020 ലെ Formula Oue Eifel Grandprix ജേതാവ് ലൂയിസ് ഹാമിൽട്ടൺ ഈ ജയത്തോടെ 91 Grandprix ജയങ്ങൾ എന്ന മൈക്കൽ ഷൂമാക്കറുടെ ലോക റെക്കോർഡിന് ഒപ്പം എത്തി
 • സ്വാതന്ത്ര്യത്തിനു ശേഷം നടന്ന യുദ്ധങ്ങളിലും ഏറ്റുമുട്ടലുകളിലും രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച സൈനികരുടെ ഓർമയ്ക്കായി യുദ്ധ സ്മാരകം നിലവിൽ വരുന്നത് .- ആക്കുളം (തിരുവനന്തപുരം)
 • പെരുവിരൽക്കഥകൾ എന്ന പുസ്തകം രചിച്ചത് - പി.കെ.പാറക്കടവ്
 • All India Football Federation ന്ടെ  പുതിയ  Motto - Indian Football: Forward, Together
 • 2020 ഒക്ടോബറിൽ കാർഷിക ഉത്പന്നങ്ങളുടെ ഓൺലൈൻ വിപണനം കാര്യക്ഷമമാക്കുന്നതിന് Kisan Rath Mobile App ആരംഭിച്ച സംസ്ഥാനം - അസം
 • 2020 ഒക്ടോബറിൽ സർക്കാർ സ്കൂൾ വിദ്യാർത്ഥികൾക്ക് Computer coding പ്രോത്സാഹിപ്പിക്കുന്നതിനായി
 • ആരംഭിച്ച ക്യാമ്പയിൻ - Code A THON
 • ഡൽഹിയിൽ 2020  Mobile Water Testing Laboratory van സംവിധാനം ആരംഭിച്ച സംസ്ഥാനം - ഹരിയാന
 • 2020 ലെ വയലാർ അവാർഡിന് അർഹനായത് - എഴാച്ചേരി രാമചന്ദ്രൻ (കൃതി - ഒരു വിർജീനിയൻ വെയിൽക്കാലം
 • ഉണ്ണികൃഷ്ണൻ പുതൂർ സ്മാരക ട്രസ്റ്റിന് 2020 ലെ പുതൂർ പുരസ്കാരത്തിന് അർഹനായത് - അക്കിത്തം അച്യുതൻ നമ്പൂതിരി
14 October 2020 
 • 50-ആംത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2019

 • മികച്ച ചിത്രം : വാസന്തി (സംവിധാനം - ഷിനോസ് റഹ്മാൻ, സജാസ് റഹ്മാൻ) 
 • മികച്ച രണ്ടാമത്തെ ചിത്രം - കെഞ്ചിര സംവിധാനം - മനോജ്കാന . 
 • മികച്ച സംവിധായകൻ - ലിജോ ജോസ് പെല്ലിശ്ശേരി (ചിത്രം :ജെല്ലിക്കെട്ട് )
 • മികച്ച നടൻ - സുരാജ് വെഞ്ഞാറമ്മൂട് (ചിത്രം - ആൻഡ്രോയിഡ് കുഞ്ഞപ്പൻ, വികൃതി)
 •  മികച്ച നടി കനി കുസൃതി ചിത്രം - ബിരിയാണി
 • മികച്ച സ്വഭാവ നടൻ - ഫഹദ് ഫാസിൽ ചിത്രം - കുമ്പളങ്ങി നൈറ്റ് സ്
 • മികച്ച സ്വഭാവ നടി - സ്വാസിക വിജയ് (ചിത്രം- വാസന്തി ) 
 • മികച്ച ജനപ്രിയ ചിത്രം - കുമ്പളങ്ങി നൈറ്റ്സ്
 • മികച്ച സംഗീത സംവിധായകൻ - സുശിൻ ശ്യാം
 • മികച്ച പിന്നണി ഗായകൻ - നജീം അർഷാദ് മികച്ച പിന്നണി ഗായിക - മധുശ്രീ നാരായൺ
 • മികച്ച കുട്ടികളുടെ ചിത്രം - നാനി (സംവിധാനം - സംവിദ് ആനന്ദ്)
 • ജൂറി ചെയർമാൻ - മധു അമ്പാട്ട്
 • കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട ആത്മഹത്യ വർദ്ധിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ ആരംഭിച്ച ആത്മഹത്യാ പ്രതിരോധ ക്യാമ്പയിൻ - ജീവരക്ഷ - വാസന്തി)
 • 2020 ഒക്ടോബറിൽ പ്രസിദ്ധീകരിച്ച Forbes  India Rich List 2020 ൽ ഏറ്റവും മുന്നിലുള്ള മലയാളി- എം.ജി.ജോർജ് മുത്തൂറ്റ് (26-ആംത്)
 • പൊതു വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനം - കേരളം (പ്രഖ്യാപിച്ചത് - 2020 ഒക്ടോബർ 12 ന്)
15 October 2020 
 • ഖബർ എന്ന നോവലിന്റെ രചയിതാവ് - കെ.ആർ.മീര
 • സ്വന്തമാക്കാം. 2020 ഒക്ടോബറിൽ 10000 യുവജനങ്ങൾക്ക്  ഹരിതമേഖലയിൽ സ്വയം തൊഴിൽ ലഭ്യമാക്കുന്നതിനായി Mukhya Mantri saur Swarojgar Yojana ആരംഭിച്ച സംസ്ഥാനം - ഉത്തരാഖണ്ഡ്
 • ഗ്രാമീണർക്ക് അവരുടെ ഭൂസ്വത്ത് ഉപയോഗിച്ച് വായ്പ എടുക്കുന്നതിനും സാമ്പത്തിക നേട്ടങ്ങൾ ലഭ്യമാക്കുന്നതിനുമായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി -SWAMITVA
 • സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ ആകാത്ത കുടുംബശ്രീ വനിതകൾക്കായി കേരള സർക്കാർ നടത്തുന്ന പത്താം തരം ഹയർ സെക്കണ്ടറി തുല്യത പരീക്ഷ - സമ 
 •  2020 ഒക്ടോബറിൽ പാലിയേറ്റിവ് കെയറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കിടപ്പ് രോഗികൾക്ക് കോവിഡ് പരിശോധന വീടുകളിലെത്തി നടത്തുന്നതിന് തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ച പദ്ധതി - സാന്ത്വന സ്പർശം 2020 ഒക്ടോബറിൽ കേന്ദ്ര സർക്കാർ ആരുടെ 100 രൂപ നാണയമാണ് പുറത്തിറക്കിയത് - വിജയ രാജ സിന്ധ്യ (ഗ്വാളിയോറിലെ രാജമാതാ എന്ന് അറിയപ്പെട്ടിരുന്ന വ്യക്തി) 
 • 2020 ഒക്ടോബറിൽ കോവിഡ് -19 പ്രതിരോധത്തിന്റെ ഭാഗമായി നോ മാസ്ക്, നോ എൻട്രി, സീറോ കോൺടാക്ട്ക്യാമ്പയിൻ ആരംഭിച്ച ജില്ല - കണ്ണൂർ
 • 2020 ഒക്ടോബറിൽ ഓൺലൈനായി പ്രസിദ്ധീകരണം പുനരാരംഭിക്കുന്ന സ്വാതന്ത്ര്യ സമര കാലത്തെ മലബാറിലെ പത്രം - അൽ അമീൻ
 • കിർഗിസ്ഥാൻടെ പുതിയ പ്രധാനമന്ത്രി - Sadyr Zhaparov
 • 2020 ഒക്ടോബറിൽ Member of Order of the British Empire പുരസ്കാരത്തിന് അർഹനായ മലയാളി -  ജേക്കബ് തുണ്ടിൽ

16 October 2020 
 •  2020 ഒക്ടോബറിൽ അന്തർദേശീയ ബാലിക ദിനത്തോടനുബന്ധിച്ച് ബ്രിട്ടണിൽ നടന്ന High Commissioner for a day മത്സരം വിജയിച്ച ഡൽഹി വിദ്യാർത്ഥിനി - ചൈതന്യ വെങ്കടേശ്വരൻ
 • 2020 ഒക്ടോബറിൽ ബലാത്സംഗ കേസുകൾക്ക് വധശിക്ഷ വിധിക്കാൻ തീരുമാനിച്ച രാജ്യം - ബംഗ്ലാദേശ്
 • 2020 ലെ  Commitment to Reducing Inequality (CRI) Index ഇന്ത്യയുടെ സ്ഥാനം - 129 (ഒന്നാമത് - നോർവേ) (Overall Category)
 • 2020 ഒക്ടോബറിൽ നിർദ്ധനരായ സ്കൂൾ വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് jaganana Vidya Kanika Scheme ആരംഭിച്ച സംസ്ഥാനം - ആന്ധ്രാപ്രദേശ് 
 • വിനോദ സഞ്ചാരികൾക്ക് AC ബസ്സുകളിൽ താമസ സൗകര്യം ഒരുക്കുന്ന കെ എസ് ആർ ടി സി യുടെ പദ്ധതി ആരംഭിച്ചത് - മൂന്നാർ 
 • 2020 ഒക്ടോബറിൽ ഇന്ത്യൻ നാവിക സേനയുടെ fleet Award Function (FAF) ൽ Best Suip Award ന് അർഹമായ കപ്പലുകൾ - INS Sahyadri, INS Kora
 • കേരളത്തിൽ ആദ്യമായി സമ്പൂർണ്ണ വിഭവ ദുരന്ത മാപ്പിംഗ് തയ്യാറാക്കുന്നതിനുള്ള പദ്ധതി ആരംഭിച്ച ജില്ല വയനാട് 
 • 2020 ഒക്ടോബറിൽ കേരള പോലീസിന്റെ നേതൃത്വത്തിൽ തൃശൂർ പാലക്കാട്, മലപ്പുറം ജില്ലകളിലെ
 • ഗൂണ്ടാകേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡ് - ഓപ്പറേഷൻ റേഞ്ചർ . 
 • കേരളത്തിൽ ഹൗറ മോഡൽ തൂക്കുപാലം നിലവിൽ വരുന്നത് പൊന്നാനി (മലപ്പുറം)
 • 2020 ഒക്ടോബറിൽ സ്റ്റേറ്റ് സിവിൽ സർവീസിൽ വനിതകൾക്ക് 33% സംവരണം അനുവദിച്ച സംസ്ഥാനം - പഞ്ചാബ്
 • 2020 ഒക്ടോബറിൽ ഇന്ത്യൻ സൈന്യവും മഹാരാഷ്ട്രാ പോലീസും സംയുക്തമായി സംഘടിപ്പിച്ച anti terror exercise - Suraksha Kavach
 • FAO യുടെ 75-ആംത് വാർഷികത്തോടനുബ ന്ധിച്ച് 75 രൂപ നാണയം പുറത്തിറക്കുന്ന രാജ്യം - ഇന്ത്യ
17 October 2020 
 • 2020 ഒക്ടോബറിൽ ഇന്ത്യൻ ആർമിയുടെ Leh യിലെ Fire and Fury Corps എന്നറിയപ്പെടുന്ന 14 Corps ന് കമാണ്ടർ ആയി നിയമിതനായ മലയാളി - Lt General PGK Menon
 • 2020  ഒക്ടോബറിൽ International Solar Alllance (ISA) യുടെ പ്രസിഡന്റ് പദവിയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട രാജ്യം - ഇന്ത്യ
 • 2020 ഒക്ടോബറിൽ സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മൃഗാശുപ്രതികൾ ആരംഭിക്കുന്ന പദ്ധതി - ശോഭനം 2020
 • 2020 ഒക്ടോബറിൽ നഗരപ്രദേശങ്ങളിലെ ജനങ്ങൾക്ക് ശുദ്ധ ജല ലഭ്യത ഉറപ്പുവരുത്തുന്നതിന് sujal : Drink from 
 • Taj Missin ആരംഭിച്ച സംസ്ഥാനം - ഒഡീഷ
 • 2020 ലെ ലോക ഭക്ഷ്യ ദിനം (ഒക്ടോബർ 16 )ന്ടെ പ്രമേയം -Grow, Nourish, Sustain Together. Our Actions are our future
 • T-20 ക്രിക്കറ്റിൽ 100 stumpings നേടുന്ന ആദ്യ ക്രിക്കറ്റ് താരം - Kaaran Akmal (പാകിസ്ഥാൻ) 
 • 2020 ഒക്ടോബറിൽ വായു മലിനീകരണം കുറക്കുന്നത് ലക്ഷ്യമിട്ട്   Red light on, Gaadi Off
 • ക്യാമ്പയിൻ ആരംഭിച്ചത് - ന്യൂഡൽഹി
 • 2020 ഒക്ടോബറിൽ സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് ലോകബാങ്കിന്റെ സഹകരണത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച  പദ്ധതി -STARS (Strengthening Teaching Learning and Result for States)
 • 2020 ഒക്ടോബറിൽ അന്തരിച്ച ഓസ്കാർ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ - ഭാനു അത്തയ്യ
 • 2020 ഒക്ടോബറിൽ അന്തരിച്ച പ്രശസ്ത കഥകളി ചെണ്ട വാദ്യകലാകാരൻ - കലാമണ്ഡലം കേശവപ്പൊതുവാൾ
 • കോവിഡ് പ്രതിരോധത്തിന് റഷ്യയിൽ അനുമതി ലഭിച്ച രണ്ടാമത്തെ വാക്സിൻ - Epivac Corona (ആദ്യ വാക്സിൻ
 • 2020 ഒക്ടോബറിൽ ചെറുകാട് പുരസ്കാരത്തിന് അർഹനായത് - ഡോ.എം.പി.പരമേശ്വരൻ
18 October 2020 
 • 2020 ലെ Forbes മാസികയുടെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരുടെ പട്ടികയിൽ ഒന്നാമതെത്തിയത്
 • - Sofia Vergera
 • 2020 ഒക്ടോബറിൽ മാസ്കുകൾക്ക് വില നിയന്ത്രണം ഏർപ്പെടുത്തിയ സംസ്ഥാനം - മഹാരാഷ്ട്ര
 • 2020 ഒക്ടോബറിൽ കോവിഡ് 19 നെ കുറിച്ച് ജനങ്ങൾക്ക് ബോധവത്കരണം നൽകുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ച ക്യാമ്പയിൻ - Jan Andolan
 • ഇന്ത്യയിൽ National Authority of Ships Recycling നിലവിൽ വരുന്നത്. - ഗാന്ധിനഗർ (ഗുജറാത്ത്) 
 • ലോകത്തിലെ ഏറ്റവും വലിയ zine Smeller Project നിലവിൽ വരുന്ന സംസ്ഥാനം ഗുജറാത്ത് 2020 ലെ Central Bank of the Year പുരസ്കാരം നേടിയ ബാങ്ക് Bank of Ghana (Governor of the Year 2020-Mark Carney)
 • 2020 ഒക്ടോബറിൽ IRDAI ആരംഭിച്ച പുതിയ Insurance Polly Saral Jeevan Bheema
 • NTPC CMD amezo നിയമിതനായത് - ഗുരുദീപ് സിംഗ്
 • കോഴിക്കോട് വയനാട് ജില്ലകളെ - ബന്ധിപ്പിക്കുന്നതിനായി നിലവിൽ വരുന്ന തുരങ്കപാത - ആനക്കാം പൊയിൽ - കല്ലാടി. മേപ്പാടി തുരങ്കപാത  (നിർമ്മാണ ചുമതല കൊങ്കൺ റെയിൽവേ കോർപറേഷൻ)
 • 2020  ഒക്ടോബറിൽ അന്തരിച്ച iron Lady of Mumbi എന്നറിയപ്പെടുന്ന വ്യക്തി - പുഷ്പ ഭാവേ
 • 2020 ഒക്ടോബറിൽ അന്തരിച്ച പ്രശസ്ത കുച്ചിപ്പുടി നർത്തകി - ശോഭാ നായിഡു
 • ജോർദാൻടെ പുതിയ പ്രധാനമന്ത്രി Bisher Al-Khasawneh
 • Mr Prime Minister We Shrank the Dragon എന്ന പുസ്തകത്തിന്ടെ രചയിതാവ് - Pradeep Goorha
19 October 2020 
 • 2020 ഒക്ടോബറിൽ UNESCO യിലേക്കുള്ള ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതനായത് - വിശാൽ വി ശർമ്മ
 • 2020 ഒക്ടോബറിൽ സർക്കാർ സേവനങ്ങൾ നഗരപ്രദേശങ്ങളിലെ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് My Town My Pride പദ്ധതി ആരംഭിച്ചത് - ജമ്മു കാശ്മീർ
 • 2020 ലെ അന്താരാഷ്ട്ര ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തിന്റെ (ഒക്ടോബർ 17) പ്രമേയം - Acting Together to Achieve Social and Environmental Justice for all
 • International Weightlifting Federation (IWF) പുതിയ പ്രസിഡന്റ് - Michael Irani (താത്കാലിക ചുമതല)
 • 2020 ഒക്ടോബറിൽ ഇലക്ട്രിക്ക് വാഹനങ്ങളെ റോഡ് ടാക്സിൽ നിന്നും ഒഴിവാക്കിയത് - ന്യൂഡൽഹി
 • കേരളത്തിലെ ആദ്യ ബാല സൗഹൃദ ബ്ലോക്ക് പഞ്ചായത്ത് - പുഴയ്ക്കൽ (തൃശൂർ)
 • കേരളത്തിലെ ആദ്യ ഹരിത സമൃദ്ധി ഗ്രാമപഞ്ചായത്ത് - കരവാരം (തിരുവനന്തപുരം)
 •  കേരളത്തിലെ ആദ്യ സമ്പൂർണ്ണ പച്ചത്തുരുത്ത് ബ്ലോക്ക് പഞ്ചായത്ത് - കിളിമാനൂർ (തിരുവനന്തപുരം)
 • കേരളത്തിൽ ആദ്യമായി പച്ചത്തുരുത്ത് നിർമിച്ച പോലീസ് സ്റ്റേഷൻ - പാങ്ങോട് (തിരുവനന്തപുരം)
 • 2020 ലെ Global Hunger Index-ൽ ഇന്ത്യയുടെ സ്ഥാനം - 94
 • ന്യൂസിലൻഡിന്റെ പ്രധാനമന്ത്രിയായി വീണ്ടും നിയമിതയായത് -Jaseentha Arden
 • 2020 ലെ SASTRA Ramanujan പുരസ്കാര ജേതാവ്  - Shai Evra
20 October 2020 
 • On the Trial of Buddha : A Journey to the East എന്ന പുസ്തകം രചിച്ചത് - Deepankar Aaron
 • 2020 ഒക്ടോബറിൽ സ്ത്രീകളുടെ സുരക്ഷിതത്വവും ശാക്തീകരണവും ലക്ഷ്യമിട്ട് ഉത്തർപ്രദേശിൽ ആരംഭിച്ച - Mission Shakthi
 • 2020 ഒക്ടോബറിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി Hath dhona Roke Corona Campaign ആരംഭിച്ച സംസ്ഥാനം - ഉത്തർപ്രദേശ്
 • IPL ൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റ് നേട്ടം കൈവരിച്ച ബൗളർ - Kagiso Rabada (27 മത്സരങ്ങളിൽ നിന്ന്)
 •  കേരളത്തിൽ ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം നിലവിൽ വരുന്ന നഗരം - കൊച്ചി
 • 2020 ഒക്ടോബറിൽ കനാലുകളുടെ പുനർജീവനത്തിനായി ഇന്റഗ്രേറ്റഡ് അർബൻ റീജനറേഷൻ ആൻഡ് വാട്ടർ ട്രാൻസ്പോർട്ട് പ്രൊജക്റ്റ് നിലവിൽ വരുന്നത് കൊച്ചി ഇന്ത്യയിലാദ്യമായി സംസ്ഥാന സർക്കാരിന്റെ കീഴിൽ തൊഴിൽ ആരോഗ്യ സുരക്ഷിതത്വ പരിശീലന കേന്ദ്രം (Occupational Safety and Health Training Institute) നിലവിൽ
 • വരുന്നത് - കാക്കനാട് (എറണാകുളം)
 • 2020 ഒക്ടോബറിൽ BPL കുടുംബങ്ങൾക്ക് 10 രൂപയ്ക്ക് വസ്ത്രങ്ങൾ നൽകാൻ തീരുമാനിച്ച സംസ്ഥാനം - ജാർഖണ്ഡ്
 • 2020 ഒക്ടോബറിൽ 200 ഗ്രാമങ്ങളിൽ ശുദ്ധ ജല ലഭ്യത ഉറപ്പു വരുത്തുന്നതിന് Hans Jal Dhara Yojana ആരംഭിച്ച സംസ്ഥാനം - ഉത്തരാഖണ്ഡ്

 

0 Comments:

Post a Comment

ad

 

Subscribe to our Newsletter

Contact our Support

Email us: authorjafar@gmail.com

New Books