Official Website

Sunday, January 24, 2021

ആകാശമായവളേ...



"ഒറ്റക്കിരുന്നെത്ര കാറ്റു ഞാനേല്‍ക്കണം തീരാമുറിവുമായി... ഓര്‍മ്മിയിലാഴ്‌ന്നെത്ര കാതങ്ങള്‍ നീന്തണം നീയാം തീരമേറാന്‍..." വേനല്‍ മണ്ണിലെ പുതുമഴപോലെ മനസ്സിനെ പ്രസാദിപ്പിക്കുന്ന ചില ഗാനങ്ങള്‍ കടന്നു വരും. മനസ്സിനെ രമിപ്പിക്കുന്ന നല്ല ഗാനങ്ങളുടെ ക്ഷാമ കാലത്ത് ഇതാ ഒരു ഗാനം കൂടി 'ആകാശമായവളേ...'. വരികളെഴുതിയ പ്രിയ സുഹൃത്ത് നീധീഷ് മലയാള ചലച്ചിത്ര ഗാനമേഖലയുടെ പുതിയ പ്രതീക്ഷയാണ്. വയലാറും, ഓ.എന്‍.വി.യും, ഗിരീഷ് പുത്തഞ്ചേരിയും ഒഴുകിയ ഇടങ്ങളിലൊരു പ്രതീക്ഷയുടെ കല്ലോലമായി മാറട്ടെ എന്ന പ്രാര്‍ത്ഥനയോടെ, ആശംസകള്‍, ഒപ്പം ഷഹബാസ് അമന്‍ എന്ന സംഗീത പ്രതിഭയ്ക്കും, പ്രജേഷ് സെന്നിനും...

With Nidheesh Nateri

Friday, January 8, 2021

ചതി




ദിശയറിയാതെ 

നടന്നു തീര്‍ത്ത ചെരുപ്പ്

മാറ്റിവാങ്ങാമെങ്കില്‍ ദൈവമേ,

നിന്റെ പ്രസ്ഥാനത്തില്‍

ഞാനും അഗംത്വമെടുക്കാം...

വഴിയറിയാതെ പോയ്‌പ്പോയ്

അറിഞ്ഞുഞാനിപ്പോഴെല്ലാ 

വഴികളും.

പോകാനുള്ളിടവും

പോകരുതാത്തിടവും

പരിചിതമായപ്പോഴേക്കും

പോയല്ലേ വര്‍ഷങ്ങള്‍ ത്രിദശം

ദൈവമേ, 

മടക്കിത്തരാത്തൊരു ചെരുപ്പ്

ദിശപറയാതെ തന്നോല്ലോ നീ.

ചതിയായിരുന്നല്ലോ 

ഇതു കൊടും ചതി.


 

Subscribe to our Newsletter

Contact our Support

Email us: authorjafar@gmail.com

Our Team Memebers