തൊഴിലുകള്‍ പലതും ചെയ്തിട്ടുണ്ട്. കൂലിപ്പണി മുതല്‍ മാധ്യമപ്രവര്‍ത്തനം വരെ. അതിനിടയില്‍ ചലച്ചിത്ര നിര്‍മ്മാണവും, പുസ്തകരചനയും, ലൈബ്രേറിയനും, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങും, അങ്ങനെയങ്ങനെ...
വളരെ ചെറുപ്പത്തിലേ ചായക്കട, പഠനം മുന്നോട്ടു കൊണ്ടുപോകാന്‍ പെയിന്റിങ്, ബോര്‍ഡെഴുത്ത്... തേയിലഫാക്ടറിയില്‍ കൂലിക്കുപോയ ദിവസങ്ങളുണ്ട്... പക്ഷെ, എങ്ങിനെയൊക്കെ എവിടെയൊക്കെ പോയാലും തിരികെയെത്തുന്നത് അധ്യാപനത്തിലേക്ക് തന്നെ. രക്തത്തിലലിഞ്ഞു ചേര്‍ന്ന ഉത്കടമായ അഭിനിവേശമാണ് അധ്യാപനത്തോട്. കോച്ചിംങ് സെന്ററുകളും, സ്കൂളുകളും, കഴിഞ്ഞ് എത്തിനില്‍ക്കുന്നത്, ഇന്ന്, പുതിയകാലത്തിന്റെ വിപ്ലവമായ ഓണ്‍ലൈണ്‍ പഠനമേഖലയില്‍... അതും ഇന്ത്യയിലെ ഏറ്റവും ബ്രഹത്തായ ഓണ്‍ലൈണ്‍ പഠനവേദിയായ അണ്‍അക്കാദമിയിലും... ചുമരുകള്‍ക്കുള്ളില്‍ നാല്‍പ്പതുപേരില്‍ ഒതുങ്ങിയിരുന്ന അധ്യാപനത്തിന്റെ സാധ്യത സീമകളില്ലാത്ത അസംഖ്യം വിദ്യാര്‍ത്ഥികളിലേക്ക് ഒരേ സമയം വികസിപ്പിക്കാന്‍ അനുവാദം തന്ന അണ്‍അക്കാദമി ജീവിതത്തില്‍ സ്വപ്നത്തിന്റെ ചിറകുകള്‍ക്ക് ബലം നല്കുന്നു എന്നത് പറയേണ്ടതില്ലല്ലോ... അപ്രാപ്യമായ പലതിലേക്കും ചെന്നെത്താന്‍ ഈ ഓണ്‍ലൈന്‍ മേഖല ഴിയൊരുക്കുന്നതിന്റെ ചാരിതാര്‍ത്യത്തിനൊപ്പം ലക്ഷം വിദ്യാര്‍ത്ഥികളുടെ സ്നേഹം, പരിഗണ. അതെല്ലാം വിവരണാതീതമാണ്.
ആമുഖം നീണ്ടു പോയെങ്കില്‍ ക്ഷമിക്കുക.
ഈ കുറിപ്പ് അത്തരത്തിലുള്ള ഒരു സ്നേഹം പങ്കുവെക്കാന്‍ കൂടിയാണ്. എന്റെ അധ്യാപന മികവിനെ പുകഴ്ത്തി പ്രിയ വിദ്യാര്‍ത്ഥിനിയായ, തൃശൂര്‍ സ്വദേശി സുമി പ്രസാദിന്റെ മകളും കലാകാരിയുമായ
അദ്വൈത.ടി.പ്രസാദ് ആലപിച്ച വരികളുടെ ശബ്ദം ഞാനീ കുറിപ്പിനൊപ്പം ചേര്‍ക്കുന്നു.
ഇത്രമേല്‍ പ്രശംസയ്ക്ക് അര്‍ഹതയില്ല എന്ന ഉത്തമബോധ്യമുണ്ടെങ്കിലും, കൊച്ചു കലാകാരിയുടെ സ്നേഹവായ്പ്പിനോടുള്ള ഇഷ്ടവും, കഴിവിനോടുള്ള മതിപ്പും രേഖപ്പെടുത്താതിരിക്കാനാകില്ല.
 |
| അദ്വൈത.ടി.പ്രസാദ് |
കൂടെ, പ്രിയ വിദ്യാര്‍ത്ഥി, വിനീഷ് വരച്ച എന്റെ രേഖാച്ചിത്രവും.
വിദ്യാര്‍ത്ഥികള്‍ ഹാറ്റുകലായി സമര്‍പ്പിച്ച സ്നേഹസമ്മാനങ്ങള്‍ക്കും ഹൃദയാര്‍ദ്രമായ നന്ദി. കടപ്പാട്.
Click Here
അധ്യാപകനായിരിക്കുക എന്നതിനേക്കാല്‍ ഉത്തമമായി മറ്റൊന്നുമില്ല എന്ന് തിരിച്ചറിയുന്ന നാളുകള്‍.
പ്രയ വിദ്യാര്‍ത്ഥികളേ, ഹൃദയാര്‍ദ്രമായ, നന്ദി, കടലോളം.